ചെറുകഥ @ ഇൻസ്റ്റന്റ്

4996044-darkness-cinema-screen-movie-performance

സമ൪പണം :- ചെറുകഥരചനാമത്സരവേദിയിൽ എന്റെ പിൻസീറ്റിലിരുന്ന് ജാങ്കോകോമെഡികൾ പാസാക്കിയ ലോഹിതദാസ്‌ ലുക്ക്‌ ഉണ്ടായിരുന്ന താടിക്കാരന് ..:)

നൂണ്‍ ഷോ

ചൈതൃനൈമിഷം പൂണ്ട ധ൪മ്മരശ്മി പൂതുപോഴിയുന്ന ഒരു വേനൽ പകലിൽ ഞാ൯ ഏറ്റവും സ്നേഹിക്കുന്ന ഒരാൾ എന്നോട് ചേതമില്ലാത്ത ഒരു സഹായം ചോദിച്ചു . ഒരു സിനിമ കാണാൻ കൂടെ ചെല്ലാൻ . മാനുഷികമണ്ഡലങ്ങളെ ചങ്ങലയ്കിട്ട് വരിഞ്ഞുമുറുക്കുന്ന വാണിജ്യസിനിമകലളുടെ പുതിയ വേഷപകർച്ചകൾക്ക് ബലിയാടാകാൻ എന്റെ തലച്ചോറ് എന്നെ അനുവദിച്ചില്ല.പക്ഷേ, എന്റെ ഹൃദയം ഓരോ തവണ മിടിച്ചതും അവളോടൊപ്പം പോകാനായിരുന്നു . മനുഷ്യശരീരത്തിൽ ഹൃദയത്തിന് മുകളിലാണെന്ന പരമാർത്ഥം വിസ്മരിച്ചുകൊണ്ട്‌ ഞാ൯ സിനിമയ്ക്കുപോകുവാൻ തയ്യാറായി.

‘പ്ലൂട്ടോ’ എന്നായിരുന്നു സിനിമയുടെ പേര് . കേവലം വലുപ്പമില്ല എന്ന കാരണത്താൽ ഗ്രഹങ്ങളിൽനിന്ന് അധിഷേപിക്കപെട്ട് പുറത്തായ പ്ലൂട്ടോ എന്നും എന്റെ വിഷാദപ്രപഞ്ചതിൽ വലയം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സിനിമ പതിവു മസാലകളിൽനിന്ന് വ്യത്യസ്തമായിരികുമെന്ന് എനിക്കു തോന്നി. സിനിമ കാണുവാനുള്ള എന്റെ താത്പര്യം വർദ്ധിച്ചു.

ഞാ൯ അവളുടെ കാതിൽ മന്ത്രിച്ചു വെറുക്കപെട്ടവളെ,നീ എന്തിന് എന്നെ ഈ സിനിമയിലേക്ക് വലിച്ചിഴച്ചു?? ഒരു നല്ല സിനിമയുടെ വർണ്ണശഭളമായ കാല്പനികതയിൽനിന്ന് വിരസവും ജീർണ്ണിച്ചതുമായ യാഥാർത്ഥൃതിലേക്കുള്ള യാത്ര എത്ര നിരാശാജനകമാണെന്ന് നിനക്കറിയാമോ??

ആയിരം മഞ്ഞുമലകൾ ഉരുക്കാൻ ശ്രേഷ്‌ഠിയുള്ള ഒരു ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. എന്റെ മുഴുവൻ ജന്മമെടുത്താലും ഉത്തരം കണ്ടത്താൻ പറ്റാത്ത ആ ചിരിയുടെ മുന്നിൽ ഞാ൯ മൗനം പാലിച്ചു.

സിനിമ തുടങ്ങാറായി. തീയറ്ററിന് പുറത്തെ പകലിൽ ഞാന്‍ കണ്ടത് ഇരുട്ടയിരുന്നു.അതുകൊണ്ടുതന്നെ തീയറ്ററിനുള്ളിലെ ഇരുട്ട് എനിക്ക് പകലയായി തോന്നി.വെള്ളസ്ക്രീനിലെ ചിത്രരശ്മികളുടെ പ്രതിഫലനം എന്റെ തോന്നൽ ശരിവെച്ചു.

ബെൽ മുഴങ്ങി.

സിനിമ തുടങ്ങി.

സിനിമ തുടങ്ങിയപ്പോൾ ഞാ൯ ഒന്നു ഞെട്ടി.കാരണം സിനിമയിലെ നായകൻ ഞാ൯ തന്നെയായിരുന്നു. അതേസമയം അവളുടെ മുഖത്തു അമ്പരപ്പും ആരാധനയും മിന്നിമറഞ്ഞു.

സീൻ 1

ആദ്യസീനിൽ ഞാ൯ മൂന്ന് കണ്ണുനീർതുള്ളികളെ പരിചയപെട്ടു. ആദ്യത്തെ കണ്ണുനീർതുള്ളി ഈ അടുത്ത കാലത്ത് രക്തസാക്ഷിയായ ഒരു വിപ്ലവകാരിയുടെ വിധവയുടെതയിരുന്നു. രണ്ടാമത്തേത് സമീപകാലത്ത് പീഡനതിരയായി മരിച്ച ഒരു പെണ്‍കുട്ടിയുടെ അമ്മയുടെതായിരുന്നു. മൂന്നാമത്തേത് ദൈവം എന്ന് നാം വിശേഷിപ്പിക്കുന്ന എരപന്റെയായിരുന്നു.ആ കണ്ണീർ ഞാ൯ തുടച്ചു. അതെന്റെ കൈയിൽ പറ്റിപിടിച്ചു. എന്റെ കണ്ണും നിറയാൻ തുടങ്ങി.ഞാ൯ ഏങ്ങികരയുന്ന അവളെ നോക്കി. അവളുടെ കണ്ണീർ തീയറ്ററിൽ ഒരു പ്രളയമുണ്ടാക്കുമോ എന്ന് ഞാ൯ ഭയന്നു. അങ്ങനൊരു പ്രളയത്തിൽനിന്ന് രക്ഷപെട്ടാൻ ഞാനൊരു കടലാസ്സുതോണിയുണ്ടാക്കി.

സീൻ 2

രണ്ടാമത്തെ സീനിൽ ഞാ൯ ഒരു രക്തതുള്ളിയെ പരിചയപെട്ടു. ടിപ്പർലോറി കയറി മരിച്ച ഒരു വീട്ടമ്മയുടെ മരണം ആഘോക്ഷിക്കാ൯ സ്ഥാപിച്ച 10′ * 10′ ഫ്ലെക്സ്ബോർഡിൽ ആ രക്തത്തുള്ളി പതിഞ്ഞിരിക്കുന്നുണ്ടായിരുന്നു. അവിടെയിരുന്നു അത് നാട്ടിലെ തെരുവുമക്കൽക്ക് താരട്ടുപാട്ടുകയും പുകവലികാർക്കെതിരെ കൊഞ്ഞനംകുത്തുകയും ചെയ്തു.

പൊടുന്നനെ സ്ക്രീൻ ഇരുട്ടായി. തീയറ്ററിനുപുറത്തെ അന്ധകാരം തീയറ്ററിനുള്ളിലേക്കും പടർന്നോ എന്ന് ഞാ൯ ഭയന്നു. ഞാ൯ അവളെ നോക്കി. ഈ അന്ധകാരതിനപുറത്തെ ശൂന്യതയെ താനും ഭയപ്പെടുന്നുണ്ടെന്ന് അവളുടെ കണ്ണുകൾ വിളിച്ചോതി.

സീൻ 3

സീനിൽ ഞാ൯ കണ്ടത് ഭാവിയിലെ എന്നെതന്നെയായിരുന്നു.ഭാവിയിലെ എനിക്ക് സിക്സ്പയ്ക് ഉണ്ടായിരുന്നില്ല.കാഴ്ച്ചശക്തിയും ശ്രവണശേഷിയും ചലനശേഷിയും നക്ഷ്ടപെട്ടിരുന്നു. എന്റെ വായ്‌ തുന്നികൂടിയിരുന്നു.ഞാ൯ നിഴൽപോലും ഇല്ലാത്ത ഒരു പിടി ചാരമായിമാറിയിരുന്നു.

ബെൽ മുഴങ്ങി.

സിനിമ അവസാനിച്ചു.

രണ്ടേകാൽ മണിക്കൂറിന്റെ പകൽ കഴിഞ്ഞ് ഞാ൯ വീണ്ടും ഇരുട്ടിലേക്കുപ്പോകുവാൻ മനസ്സിനെ പാകപ്പെടുത്തികൊണ്ട് അവളെ നോക്കി.അവളെ കാണാനില്ല.തീയറ്ററിൽ ആരെയും കാണാനില്ല.ഞാ൯ വേഗം തീയറ്ററിന് പുറത്തേയ്കിറങ്ങി. അവിടെ ഞാന്‍ കണ്ടത് ഒരു കോടി എന്നെതന്നെയായിരുന്നു.

ഞാന്‍ കണ്ണുകളടച്ച്‌ പകലാക്കാൻ ശ്രമിച്ചു.

913ba30275a85425cb8cffa46dbf9e0e

 

Advertisements

13 thoughts on “ചെറുകഥ @ ഇൻസ്റ്റന്റ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s