ഒരു ട്രാഫിക്ക് മരം

images

ബോണ്‍സായ്മരത്തിനു  കീഴിൽ,

ശ്വാസച്ചിറകിലൊളിച്ച  നാസികവിടർത്തിയ

ജീവിതം, ട്രാഫിക്കിൽ കണ്ട നിറങ്ങളിലേക്ക് ;

മഞ്ഞ,

ഉച്ചിയിൽ വെന്തൊലിച്ച  സൂര്യൻ

അരിച്ചിറങ്ങിയ മനസ്സിൽ,

ജീവിതത്തിന്‌ തേടാൻ നൂറ് കടംക്കഥകൾ പകർത്തി,

പിന്നീട്,രാത്രിവണ്ടിയിലെ

യാത്രക്കാരന്ടെ  അസ്ഥിഭാരമാകുന്നു.

പച്ച,

ചുവടുകളിലേക്ക് നീണ്ടിറങ്ങിയ വേരുകളിൽ,

ലോഹപ്പകർച്ചയെ തുളച്ചുകയറുന്ന വെടിയുണ്ടപ്പോലെ.!!

എങ്കിലുമത്,

ഇന്ന് എന്ടെ  മുമ്പിൽ വെട്ടിവീഴ്ത്തുന്ന,

ഈ ബോണ്‍സായ് ശാഘയുടെ

നിസംഗത വിടർത്തിച്ചിരിക്കുന്നു.

ചുവപ്പ്,

തീനാളങ്ങളുടെ ഏറ്റുപറച്ചിലുകൾക്കിടയിൽ,

അന്നത്തിന്,

പുകക്കുഴലിലെ കറുപ്പിന്ടെ വിയർപേകി,

സിരകളിൽ വെന്തൊഴുകുന്ന നിലപ്പാടുകൾ.

വഴിയരികിൽ മരണത്തോട് കിസപറയുന്ന

ആരുടേയോ ചോരയിൽ

ഉരുത്തിരിഞ്ഞ ആദർശം.

ഇതിലുമുപരി, ഈ കവിതയിലെന്നപോൽ

കോടാനുകോടി വെട്ടുകളേറ്റ്

ചിതറിപോകുന്ന അക്ഷരങ്ങളിൽ

എന്ടെ മുഷ്ടിചുരുട്ടി,

ഞാൻ നമ്മളാകുന്ന  ആദർശം.

മഴയലിയുന്ന റോഡിൽ,

ജീവിതം ചുവപ്പ് വഞ്ചിയിൽ ഒഴുകിനടക്കുന്നു..

913ba30275a85425cb8cffa46dbf9e0e