ചിത്രകാരന്ടെ ഭാവനയിൽ

21st_contemporary_artists_painting.-art-merello._la_portuguesa_(363_x_477)

ഒറ്റത്തൂവൽകിരീടംവെച്ചൊരു സുൽത്താൻ
ആജ്ഞാപിച്ചു, അന്ധനാം ഈ
പ്രജയോടൊരു ജീവിതത്തിൻ ചിത്രം വരയ്ക്കാൻ,
സുൽത്താനോരുക്കുന്ന അന്ധൻമാരുടെ
പുസ്തകത്തിൽ ചേർക്കാനത്രേ.

വെള്ളകീറിയ മാനത്ത്,മാനം നോക്കികരയുന്ന
പുഞ്ചപ്പാടംകണക്ക് ഒരു ക്യാൻവാസ് ഒരുങ്ങി.

ഫേസ്ബുക്കിൽനിന്ന് നീലയും
ചോരയലിയിക്കുന്ന വെയിലിന്റെ മഞ്ഞയും കടംവാങ്ങി.
പ്രകൃതിയിൽ ബാക്കിയുണ്ടായിരുന്ന
പായൽപ്പിഴിഞ്ഞിത്തിരി പച്ചയുണ്ടാക്കി.

റോസിനുവേണ്ടി പ്രണയിനിക്കുന്നൽകിയ
റോസാപുഷ്പം തിരികേച്ചോദിച്ചു;
അടർത്തിഎടുക്കാൻ കഴിയാത്തവിധം
കരളിനോടോട്ടിയത്രേ.
കൊന്നുപറിച്ചെടുത്ത റോസാപുഷ്പത്തിൽ
നിന്നോഴുകിയ ചോരപ്പുഴ
എനിക്കെന്ടെ ചുവപ്പും സമ്മാനിച്ചു.

കണ്ണിമെയ്ക്കാതെ വരച്ച
ജീവിതത്തിൽ കറുപ്പുമാത്രമില്ല
ആകാശത്തെ മഴവില്ലിലും
കടലിന്ടെ അടിത്തട്ടിലും കറുപ്പില്ല
നിശബ്ധതെയും നാണവും കറുപ്പ് കടംതന്നില്ല.

മരുഭൂമിയിലെ ഗുഹയിൽ കറുപ്പുണ്ട്.
പക്ഷേ ഗുഹകാക്കും ഭൂതത്താൻ ചൂണ്ടിക്കാട്ടിയ വരികളിൽ…

“മൂഡാ,പ്രപഞ്ചം മറയ്ക്കാനുള്ള
കറുപ്പ് നിന്ടെ അന്ധതയിൽത്തനെയുണ്ട്‌”

……….എന്ടെ തൂവലിലെ മഷി വറ്റിവരണ്ടു.

913ba30275a85425cb8cffa46dbf9e0e

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s