ഞാന്‍

il_570xN.501619090_t22o

മണല്‍ക്കാറ്റില്‍ മുങ്ങിപ്പോയ ഈ

മരുഭൂമിയില്‍ മനസ്സുമന്ത്രിച്ചതത്രെയും

ചോരയലിയിക്കുന്ന വെയിലിന്‌ പകപോക്കാന്‍

കൂടപോലോരു തണലാകാനായിരുന്നു.

വിഭ്രാന്തി കലര്‍ന്ന മാനസങ്ങളള്‍ക്ക്‌

വിഷമേല്‍ക്കാത്ത കനി നല്‍ക്കാനായിരുന്നു.

മണ്ണുമറച്ചുകളഞ്ഞ വഴികളെ

നടന്നുതെളിയിക്കുന്ന ദൈവമാകാനായിരുന്നു.

രാത്രിത്തണുപ്പില്‍ ഉറച്ചുപോയ

പ്രണയത്തിനെ ഊതിയിളക്കുന്ന

തീപിടിച്ച വികാരമാകാനായിരുന്നു.

പക്ഷേ, യാഥാര്‍ത്ഥ്യം തിരിച്ചറിവായപ്പോള്‍,

ഞാനായതാകെ കാപട്യമണിഞ്ഞ

ഒരു മരീചികയായിരുന്നു.

മുള്ളിന്മേല്‍ പട്ടുവിരിച്ച

മോഹങ്ങളില്‍ ഇരയെ മാടിവിളിക്കുന്ന,

സ്വപ്നങ്ങളില്‍ ചതിയെപൊതിഞ്ഞ,

ഞാനീച്ചിരിക്കുന രൂപത്തില്‍

ദ്രംഷ്ടകളത്രേയും മറച്ചുകളഞ്ഞു,

നിന്റെ വിശ്വാസങ്ങളെ

വഞ്ചിച്ച ഒരു മരീച്ചികാരാക്ഷസന്‍.

913ba30275a85425cb8cffa46dbf9e0e

Advertisements

3 thoughts on “ഞാന്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s