സ്മരണകൾ

asddddddd

മായ്ക്കാനാകാത്ത വിരലടയാളങ്ങൾ തീർത്ത കൊടുംകാട് .
പുറകോട്ടോടിയ മരങ്ങളിൽനിന്നടർത്തിയെടുത്ത പുഴുക്കളെക്കുരുക്കി, ജനിമൃതികളുടെ
തീരത്തിരുന്നു ഞാൻ ചൂണ്ടയിട്ടു.
കുരുങ്ങിയത് ഓർമ്മകളുടെ മജ്ജയും മാംസവുമില്ലാത്ത ഒരസ്ഥികൂടം.
അതെന്നെ നോക്കി ചിരിക്കുന്നു.

അസ്ഥികൂടത്തിന്റെ കാൽവണ്ണയിൽ പറ്റിയിരുന്ന മണൽത്തരികൾ പറഞ്ഞ സ്മരണ –

“ചുവന്ന സൂര്യൻ ആണ്ടിറങ്ങിയ കടലിൽ കണ്ണുനട്ട്, ഏകാകിയെന്ന് കരുതിയ നേരം,
ചവട്ടിനിന്ന മണൽത്തരികൾ കൂട്ടുള്ളത് നീയറിഞ്ഞിരുന്നില്ല “

എല്ലുതുണ്ടുകൾ തങ്ങിനിന്ന ഗന്ധംപറഞ്ഞ മറ്റൊരു സത്യം.

“ഋതുഭേദങ്ങളുടെ ചവർപ്പിൽ മറഞ്ഞ്, ഇലപൊഴിയുന്ന മരത്തണലിൽ ചുരുണ്ടുറങ്ങിയ നിനക്ക്, നിലാവ് കാവലിരുന്നതും നീയറിയുന്നുണ്ടായിരുന്നില്ല “

തലയോട്ടിയിൽ പൂത്തുനിന്ന ചെറുചെടികൾ പറഞ്ഞ പ്രവചനം.

“മണ്ണ്‌ തിന്ന്, നീയും ഞാനും ഒന്നാകുന്ന നാൾ, നെരിപ്പോടിലെരിഞ്ഞമർന്നുതീരാത്ത ഓർമ്മകൾ നമ്മളെ പിന്നെയും ജീവിപ്പിക്കും “

അസ്ഥികൂടെത്തെ ഞാൻ കെട്ടിപ്പുണർന്നു.
ഇലകൾപെയ്തു ഞങ്ങളെ മൂടി.

ലോകം അവിടെ അവസാനിച്ചു.

 

913ba30275a85425cb8cffa46dbf9e0e

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s