ദാനംചെയ്ത കണ്ണ്

sgsdfsdfs

ഇന്നലെയാണ് ഞാൻ മരിച്ചത്.
അഞ്ചരവെളുപ്പിന് യാഥാർത്ഥ്യം
വിളറിയ കൈഞരമ്പിലെ
ഇത്തിരിയടുപ്പ് ഊതികെടുത്തി
മരണം സ്ഥിതീകരിച്ചു.

പറയാനുണ്ട് കഥകളേറെ,
ഇല്ലാത്ത നേത്രങ്ങളിൽ
മണ്‍പുതപ്പുമൂടവേ
കനാല് പൂവിടുന്ന പ്രണയത്തിനോട്;
പക്ഷെ, ഒർമയൊഴുക്കിൽ തങ്ങിനിന്ന
കരിവളപൊട്ടും
എഴുതാനറച്ച അക്ഷരങ്ങളിൽകുതിർന്ന
കണ്ണീർകണങ്ങളും ഏറ്റുപാടിയ
നോവിന്റെ നേരുള്ള
കവിതമാത്രം ഇവിടെ തിളച്ചുപൊങ്ങുന്നു.

തീക്ഷണതകളെ തീയിലുരുക്കിയെടുത്ത
ധൈര്യമായിരുന്നു ഞാൻ കണ്ട കാഴ്ചകൾ.
കുഴിഞ്ഞുതീർന്ന ചങ്കിൽ
നുരഞ്ഞുപതഞ്ഞ വീഞ്ഞിനാലേറ്റ
നോവിൻപോള്ളലുകളെ
കാലത്തിനോടുപമിക്കവേ,
ഈ കവിതയിൽ മഷി പടർന്നിരുന്നു.
നിന്നെകേൾപ്പിച്ച കാഴ്ചകളിൽ,
മിഥ്യാചായംപൂശി ആ പീലികളും
കണ്‍മഷിയെയും വർണ്ണിച്ച
പാതകം,
ഒരു കുമ്പസാരക്കൂട്ടിൽ
ഞാനേറ്റുപറഞ്ഞിട്ടുണ്ട്.

പ്രിയേ, എന്റെ മരണംകൊണ്ടുവന്ന
ഭാഗ്യം നിനക്കുമാത്രമാണ്.
ഒരുപക്ഷെ, രാത്രികാത്തുനിൽക്കുന്ന
കുറുക്കനും,
വട്ടമിട്ടുപറക്കുന്ന
ശവംതീനി കഴുകന്മാർക്കുംകൂടി.
സ്വരുക്കൂട്ടിയ സങ്കൽപ്പങ്ങൾക്ക്
തീയിടാനും,
പുതിയൊരു ലോകംകണ്ട്
എന്നെ വെറുക്കുവാനും,
ഇതാ,
ഒരുനാൾ ഞാനായിരുന്ന
എന്റെ കണ്ണുകളെ
നിനക്കായ്‌ ഭൂമിയിൽഅവശേഷിച്ചുപോകുന്നു.

നാളെ,
സ്വർഗത്തിലെത്തുന്ന എനിക്ക്
കാഴ്ചയുണ്ടാകില്ല.
സത്യംപെയ്യുന്ന മേഘങ്ങളും
സമത്വമെന്ന ഹരിതവും
എന്റെ കണ്ണുകളെ തിരക്കും.
ആ നിമിഷങ്ങളിൽ,
അന്യമായിതോന്നിപോകുന്ന
ആ പ്രകാശപ്രപഞ്ചത്തിൽ
അനാഥനാവും ഞാനും,
ഒപ്പം ആ കാലവും.

913ba30275a85425cb8cffa46dbf9e0e

Advertisements

2 thoughts on “ദാനംചെയ്ത കണ്ണ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s