ക്രൂശിക്കപ്പെട്ട കവിത

ഒളിവിലായിരുന്ന കവിതയെ പിടികൂടി.
കൊമ്പുകുലുക്കിയിരുന്ന മുട്ടനാട്
മഷിതെളിയിച്ച്,
മഞ്ചാടിക്കുരു പെറുക്കാൻചെന്ന
വഴക്കാളിക്കുട്ടികൾ വഴിതെളിയിച്ച്;
വെട്ടുകല്ലിട്ടുപാകിയ രാജവീഥിയിലൂടെ,
ഭടന്മാർ വലിച്ചിഴച്ചുപോയ കവിതയുടെ
അവസാനം അറ്റുപ്പോയിരിക്കുന്നു.

ആയതിനാൽ,കവിതയുടെ അവസാനഭാഗം
ഇവിടെയീ ചുണ്ണാമ്പുതേച്ച ഭിത്തിയിൽ രേഖപ്പെടുത്തുന്നു.

‘ഹവ്വയായി പിറക്കട്ടെ,
ആദമിനെ തേടട്ടെ
തിരുമുറിവിൽ സുഖലേപനമായി,
ഇനിയുമൊരു ലോകത്തെ ഗർഭംധരിക്കാൻ.’

പരിതപിക്കുന്ന കണ്ണുകളുടെ നടുവിൽ,
കവിത അനാവരണം ചെയ്യപെട്ടു.

‘ഊമയുടെ തിരിച്ചറിവുകളിൽ
പറ്റിപിടിച്ചിരുന്ന കണ്ണീരൊലിച്ചിറങ്ങി,
മരുഭൂമി സമുദ്രമായിരിക്കുന്നു.

അന്ധൻ ചൂണ്ടിക്കാട്ടിയ
ഒറ്റവരിപാതയിൽ സത്യങ്ങൾ
പച്ചകുത്തപ്പെട്ടിരിക്കുന്നു.

ഏതോ പുനിതൻ,
യാഗചാരത്തിലെ എരിഞ്ഞടങ്ങാത്ത
കനൽക്കട്ടകൾ വിതറി,
മഞ്ഞുമലകൾക്ക് തീപടർത്തിയിരിക്കുന്നു.’

പരിഹാസപൊട്ടിച്ചിരികൾ
പൂത്തുലഞ്ഞ രാജസദസ്സിൽ,
കവിതയെ ക്രൂശിച്ച്, കുരിശിലേറ്റാൻ വിധിച്ചു.
പതുക്കംപറച്ചില്ലുകൾക്കിടയിൽ,
അക്ഷമനോട്ടങ്ങൾക്കിടയിൽ,
കവിതയുടെ അന്ത്യാഭിലാഷം
ലോകം കേട്ടറിഞ്ഞു.

“ആറടിമണ്ണിൽ, എന്ടെ തകർന്ന
സ്വപ്നങ്ങളുടെ ഉൾക്കാമ്പിൽ
തണുത്തുറയാത്ത രൗദ്രംച്ചാലിച്ച,
സ്മാരകസൗധങ്ങൾ പണിയണം;
പുനർജ്ജന്മത്തിൽ, ഞാൻ
ഹവ്വയായി പിറക്കട്ടെ,
ആദമിനെ ……….
……………………………….
……………………………….”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s