തോളിൽ തൂങ്ങുന്ന ലോകം

510_1

ചെറുഞെരുക്കങ്ങളിൽ പുളകിതംപൂകും
സാക്ഷിമൊഴികളിൽ,
കയ്പ്പുനുണഞ്ഞിറക്കിയ സായംസന്ധ്യ
ചൂണ്ടികാട്ടിയ ഒന്നാമൻ,
പാലത്തിൽനിന്നുചാടി സ്വയം മരണം വരിച്ചു.

പ്രവചനനിർവച്ചനങ്ങൾ ഒന്നാമനെ പ്രകീർത്തിച്ചു.

കാരിരുമ്പായ പ്രണയത്തെ,
ഉരുകിയൊലിപ്പിച്ച എന്റെ ആണത്വം,
മറ്റൊരുനാൾ രണ്ടാമനെ
പാലത്തിൽനിന്നു തള്ളിയിട്ടുക്കൊന്നു.
നീന്തലറിയാശ്വാസങ്ങൾ
ക്ഷണത്തിൽ കുമിളകളായ്പൊങ്ങി.

കൈവരികൾ രണ്ടാമനെ വാഴ്ത്തപ്പെട്ടവനാക്കി.

വിക്കിപ്പോയ വർത്തമാനവിത്തുക്കൾ
ഞാൻ പറിച്ചുപുഴയിലിട്ടു.
പാലത്തിനുകുറുക്കെയുള്ള നദി,
തൈകൾ കുടിച്ച്വറ്റിച്ചു കാടാക്കി.
പാലത്തെ അഭ്യുദകാംഷികൾ
‘കാട്’ ചേർത്തുവിളിച്ചു.

പുണ്യാളരായിയെല്ലാവരും.
കേൾക്കാതെ നിലവിളിച്ച സദാചാരം.
കാണാതെ കരഞ്ഞ വർഗബോധം.
തൊടാതെ ഭോഗിച്ച കാമവെറി.
ഇവരെക്കൊന്ന ഞാൻമാത്രം കുറ്റക്കാരനാക്കി.

അശരീരി ന്യായംചൊല്ലി.
“നീ കൊന്ന ജന്മങ്ങളിൽ
ഒരു നിമിഷം നോക്കൂ.
പ്രേതങ്ങളായി അവരീപാലം
തോള്ളിലേറ്റുന്നു.
നീ കാണാസ്വപ്നങ്ങളിൽ
നിറങ്ങളിനിയുമുണ്ട്.
ചായംകലർന്ന പ്രേതങ്ങൾ.
കാത്തിരിക്കുന്നു,
ലോകാവസാനംവരെ നിന്നെക്കീറി
രസിക്കാൻ വെമ്പുന്ന മൂർച്ചയുമായി.”

ഭയമേറിയ അനന്തനിമിഷങ്ങളിൽ,
ഭയന്നുമരിച്ച ഞാനും
ദേഹമ്മില്ലാബാധയായി,
പാലത്തിനുമുകളിലെ
ഭാരം മറ്റൊരു ലോകമായി.
ഭാരത്തിന്റെ ഒരംശം ഞാനുമേന്തുന്നു.

One thought on “തോളിൽ തൂങ്ങുന്ന ലോകം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s