Forgotten faces

Where should I look for
the forgotten faces?
Less I know about the berth of sunken disclosures,
wherein the darkness of dread, they wait for
a lost cause, still.
Their wait has been a habit for those faces,
the unending thread of hope
in the queue to be remembered again.
Their wait is an iota of sanguine stupidity,
dying slowly with each passing moment,
with them knowing lesser of it.

I want to find them,
and illustrate them back on my mind
like the heroes they were.
But where should I look for
the forgotten faces.

അടിമ

african-mask-history-mask-ejima1

ദൈവമെന്ന പൂജ്യമേ,
നീയില്ലെന്നറിഞ്ഞിട്ടുമൊട്ടുമിടറാതെ,
നീയാണെന്നാരോപ്പിച്ചുറപ്പിച്ച
കല്ലിനും കുരിശിനും കുറുകെ
നീണ്ടുയര്‍ത്തുന്ന കോട്ടകളാകുന്നു
ഭൂമിയിലെ യഥാര്‍ത്ഥ തടവറകള്‍ .

ഈരേഴുലോകത്തിലുമില്ല നീ
എന്നാ സത്യംമറച്ച്‌,
നിന്നെ പ്രതിഷ്ഠിക്കുന്ന ആള്‍രൂപങ്ങളാകുന്നു
നിരപരാധിത്വം സ്ഫുരിക്കുന്ന
അടിമയാം തടവുപുള്ളികള്‍.

നീണ്ടവരിനൂണ്ടുകയറി,
സ്വസോദരനെ തള്ളിമാറ്റിയടുതെത്തി,
ആവശ്യങ്ങള്‍,
പ്രാര്‍ത്ഥനയെന്ന ആജ്ഞാപനഭീഷണിയില്‍
ഛര്‍ദ്ദിക്കുന്ന ഈ നീചമനുഷ്യരാകുന്നു
നിന്റെ അവകാശസൂക്ഷിപ്പുകാരായ ജന്മികള്‍.

*********************************

ഭക്തനെന്ന അത്യാഗ്രഹീ,
നീകൂപ്പുമീകൈകളുമുരുവിട്ടുമീ
നാമവും നീനീല്‍ക്കുമീ
ഭക്തിച്ചന്തയില്‍ മാത്രമൊതുങ്ങുന്നു.
പള്ളി-അമ്പലങ്ങളില്‍ മാടിവിളിക്കും
ശൂന്യതയിലുമിരുട്ടിലും
തേടൂ, നീയൊരു ജന്മംമുഴുവന്‍,
കണ്ടുകിട്ടാതൊരു ദൈവത്തെ.
നീ തള്ളിമാറ്റിയ സോദരനിന്‍
നിസ്സഹായതയില്‍വസിപ്പൂ ദൈവം.
നീയാകാണും തോട്ടംനനയ്ക്കും
വയസ്സനിന്‍ പുരികത്തിലുറഞ്ഞുകൂടും
വിയര്‍പ്പുത്തുള്ളികളാണ്‌ ദൈവം.
എന്തിനേറെ,
ദൈവമിരിപ്പൂ,
ഈ പൂത്തുലഞ്ഞ പാടംകൊയ്യും
കൊയ്യ്തരിവാളിന്‍ മുനയില്‍പോലും.
തിരിച്ചറിയൂ മനുഷ്യാ,
ദൈവമില്ലായിടം ഭൂമിയില്‍,
ഈ ആരാധനാലയങ്ങള്‍ മാത്രം.

*********************************

ദൈവമെന്ന നുണയേ,
അന്യന്‍ നാമജപങ്ങള്‍ ഉരുവിട്ടുതീര്‍ത്ത
ചങ്ങലയില്‍മെരുങ്ങി,
അവന്റെ കഷ്ടപ്പാടിന്റെ
ഭാണ്ഡവുമേന്തി,
ഭണ്ഡാരപിച്ചച്ചട്ടിയില്‍ വീഴും
ഭിക്ഷമാത്രം ഭോജിച്ചുകഴിയുമടിമയേ,
ഈ കവിതയുടെ മനുഷത്വം ഒരുമാത്ര പിടയ്ക്കുന്നുണ്ട്.
ധര്‍മ്മബോധം പെരുമ്പറ മുഴക്കുന്നുണ്ട്.
എങ്കിലും, ക്ലാവുപിടിച്ച സഹതാപതിന്‍
നൊമ്പരപൊട്ടായി അവസാനിച്ചുപോകുന്നു
നീയെന്‍ നിര്‍ഭയഭാവമേ.

************************************

ചതഞ്ഞരഞ്ഞ ശ്യൂന്യതയില്‍
ഇനിയും പ്രതീക്ഷയുണ്ട്.
ഒരുനാള്‍വരും നായകര്‍,
നിന്നെ മോചിപ്പിക്കാന്‍.
അനുനയതീക്ഷണതയില്‍ ഗാന്ധിയും
തീപന്തമേന്തി ചെ ഗുവേരയും.
അത്രെയുംനാള്‍, കാണേണ്ടയീ
പ്രാര്‍ത്ഥനാജല്പ്പനനാടകങ്ങള്‍.
കണ്ണുമുറുക്കിയടച്ച്‌ കാതോര്‍ക്കുക,
നാളെകേള്‍ക്കുമാ വിപ്ലവസൂക്തങ്ങള്‍ക്കായ്.

913ba30275a85425cb8cffa46dbf9e0e

Mute poem

Abstract-Angel2

Long once a saturday noon perished,
relishing forehand the memories piled.
Memories, o’ yes, of serene sights,
catching tail me, the exuberance tight.
chalk-talked we lot of all and everything,
me and this mystic mute beauty-thing.
Revives me of which a serenade,
long back once heard.

Spoke was I only of black,
furrowed rear of my back.
And of the impasse embracing
my sterile desert within.
And of all lies, built upon me,
built within me, that builts me.

Spoke she was of silence,
limpid like a new-born’s smile.
None need to be spoken of
robust truth she told
Black is other end of white“.
Spoke she as she sow seeds
of hope deep in my arid lands,
making me believe,
watelands are they not.
Paraphrase here, I her promise.

“Rain shall fall. Let it be
and fertile the soil above the seeds.
Stay ground fore and after,
and look upon for thunders,
for it may burn down the twigs.
And look beside for storms,
ever it may uproot the sprigs.
Work instead of impotent prays,
for it may only bring you glory.
Lond ahead may you see a time,
when even gods shall say-
Your lies defended you”

Each Word from her, below and above
every other words sounded silent,
alike the truth she said.
Lies are other end of truth“.

                   913ba30275a85425cb8cffa46dbf9e0e

പേന മുതല്‍ പ്രണയം വരെ

Eart48l

പേന

സൂര്യനേറ്റ് നീളംകൂടും പായ്കപ്പലിന്‍

നിഴലും, അതിലലയുമീപാവം നാവികനും,

നീളംകുറയുമവനിന്‍ നിഴലും, ഭ്രാന്തും, ഭാവവും.

വിലപുറത്തെ കണ്ണീര്‍ത്തുള്ളിയായ്

നീ കാണുമ്പോള്‍,

മഷിയലറും ആഴിയെഴുതാന്‍ പേനയായ്

നാവികനിന്‍ സിരമാത്രം ബാക്കി.

 

അക്ഷരം

സിരകളില്‍ മറപറ്റിയൊഴുകുന്ന ആശയങ്ങള്‍തന്‍

കാമം നുരയ്കും

നഗ്നതീക്ഷണതയില്‍ സത്യമാകട്ടെ,

ഗര്‍ഭംപേറും പുണ്യവും

ഗര്‍ഭഛിദ്രത്തിന്‍ വ്യവസ്ഥയും

അവ നീട്ടിതുപ്പും അര്‍ത്ഥങ്ങളും.

പൊക്കിള്‍ച്ചുഴിബന്ധം മുറിയുമ്പോള്‍

ഈയര്‍ത്ഥങ്ങളും അര്‍തഥാന്തരങ്ങളും

പൊള്ളലേറ്റ്‌ പുളയുന്ന നീറ്റലുകള്‍.

 

കവിത

നീറ്റലില്‍,

അക്ഷരഗുണിതങ്ങളാല്‍ ചേര്‍ത്തിഴയിട്ട വല.

ആഴിയുടെ അടിത്തട്ടില്‍,

നിഷ്ഠൂരപാതകം നടത്തും സ്രാവ്.

സ്വപ്നങ്ങളോടൊപ്പം,

പാവം നാവികന്‍

കടലില്‍ വലയിട്ടുപിടിക്കുന്ന ആ

ചുവന്ന മത്സ്യങ്ങളാകുന്നു കവിതകള്‍.

 

പ്രണയം

പ്രണയമാരാകുന്നു ??

ഇരുപുറങ്ങളിലും പ്രണയംകൊതിച്ച

കവിതയെനോക്കൂ..!!

പ്രാസമൊപ്പിച്ചെഴുതിയ കവിതയില്‍,

വിശ്വസ്തനായൊരു വരിയാകാന്‍പറ്റാതെ

അകാലമൃത്യുവടഞ്ഞ അക്ഷരങ്ങളാകുന്നു ഞാന്‍.

മുനയൊടിഞ്ഞ പേനയിലെഴുതിയ

കവിതയുടെ മറുപുറം നോക്കൂ..!!

മറുപുറം പ്രേതമാണ്‌. 913ba30275a85425cb8cffa46dbf9e0e

The First Love

loveBirds

 

 

Butterflies, who reckoned love triumphs

Helped me to seek the notion of spring,

And the nicety unearthed in the wilderness

Was deaf, blind and mute.

 

She saw me with her rational brain,

Spoke through her tasteful heart,

And touched me over the tenderness.

 

“What sees you in front of? “

Unto her, I cried.

“The star of all’s, sown

Eye-catching sheen in

The ploughed spring field.”

And she to me.

 

“And with what timbre does

Ear drums dance along?”

My qualm chased the sequel.

“The propounding beats by

Gore, fire-flowing in my artery”,

Her answer adored my question.

 

“Now, my touches?”

Uttered my mouth for the hindmost.

“In your downright flesh, which

Cherished the inertness between

My fingers, I see vividly-

Your’s alone outlooks, abolished fiction,

Moreover, the desire of a future with me”

 

The field, where she guided me,

Was where the spring blossomed.

Blooms flourished here wilts,

Nevertheless, never for eternity.

The grasses brushing my heels

Spoke of love, and love only.

 

And those patterned footprints,

We drew at the riverside of hope,

Turned out to be masterpieces…

 

913ba30275a85425cb8cffa46dbf9e0e

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ചിത്രകാരന്ടെ ഭാവനയിൽ

21st_contemporary_artists_painting.-art-merello._la_portuguesa_(363_x_477)

ഒറ്റത്തൂവൽകിരീടംവെച്ചൊരു സുൽത്താൻ
ആജ്ഞാപിച്ചു, അന്ധനാം ഈ
പ്രജയോടൊരു ജീവിതത്തിൻ ചിത്രം വരയ്ക്കാൻ,
സുൽത്താനോരുക്കുന്ന അന്ധൻമാരുടെ
പുസ്തകത്തിൽ ചേർക്കാനത്രേ.

വെള്ളകീറിയ മാനത്ത്,മാനം നോക്കികരയുന്ന
പുഞ്ചപ്പാടംകണക്ക് ഒരു ക്യാൻവാസ് ഒരുങ്ങി.

ഫേസ്ബുക്കിൽനിന്ന് നീലയും
ചോരയലിയിക്കുന്ന വെയിലിന്റെ മഞ്ഞയും കടംവാങ്ങി.
പ്രകൃതിയിൽ ബാക്കിയുണ്ടായിരുന്ന
പായൽപ്പിഴിഞ്ഞിത്തിരി പച്ചയുണ്ടാക്കി.

റോസിനുവേണ്ടി പ്രണയിനിക്കുന്നൽകിയ
റോസാപുഷ്പം തിരികേച്ചോദിച്ചു;
അടർത്തിഎടുക്കാൻ കഴിയാത്തവിധം
കരളിനോടോട്ടിയത്രേ.
കൊന്നുപറിച്ചെടുത്ത റോസാപുഷ്പത്തിൽ
നിന്നോഴുകിയ ചോരപ്പുഴ
എനിക്കെന്ടെ ചുവപ്പും സമ്മാനിച്ചു.

കണ്ണിമെയ്ക്കാതെ വരച്ച
ജീവിതത്തിൽ കറുപ്പുമാത്രമില്ല
ആകാശത്തെ മഴവില്ലിലും
കടലിന്ടെ അടിത്തട്ടിലും കറുപ്പില്ല
നിശബ്ധതെയും നാണവും കറുപ്പ് കടംതന്നില്ല.

മരുഭൂമിയിലെ ഗുഹയിൽ കറുപ്പുണ്ട്.
പക്ഷേ ഗുഹകാക്കും ഭൂതത്താൻ ചൂണ്ടിക്കാട്ടിയ വരികളിൽ…

“മൂഡാ,പ്രപഞ്ചം മറയ്ക്കാനുള്ള
കറുപ്പ് നിന്ടെ അന്ധതയിൽത്തനെയുണ്ട്‌”

……….എന്ടെ തൂവലിലെ മഷി വറ്റിവരണ്ടു.

913ba30275a85425cb8cffa46dbf9e0e